പ്രതിദിനം മുപ്പതിനായിരത്തിലേറെ വരുമാനം ലഭിക്കുന്ന ചിൽ ബസുകൾ കെ. എസ്. ആർ. ടി. സി പിൻവലിക്കുന്നു
കോഴിക്കോട്: പ്രതിദിനം സർക്കാരിന് മുപ്പതിനായിരത്തിലേറെ വരുമാനം നൽകുന്ന ചിൽ ബസുകൾ കെ. എസ്.ആർ.ടി.സി നിരത്തിൽ നിന്ന് പിൻവലിക്കുന്നു. ലാഭകരമല്ല എന്ന പേരിലാണ് നടപടി. എന്നാൽ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഈ മാസം പകുതിയോടെ ഇവയെ നിലക്കൽ – പമ്പ സർവീസിന് ഉപയോഗിക്കുമെന്നാണ് സൂചന. ഇതിെന്റ പ്രാരംഭഘട്ടമെന്നോണം ചിൽ ബസുകൾക്ക് ഓൺലൈൻ റിസർവേഷൻ നിർത്തി.
എന്നാൽ കോർപറേഷെന്റ ഈ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ടോമിൻ തച്ചങ്കരി എം.ഡിയായിരിക്കെയാണ് കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകൾ ചിൽ ബസുകൾ എന്ന പേരിൽ സർവീസ് ആരംഭിച്ചത്. പ്രതിദിനം ശരാശരി മുപ്പതിനായിരം രൂപ വരുമാനം ലഭിക്കുന്ന ഈ സർവിസുകൾ ഇതുവരെ ഒരു തവണപോലും മുടങ്ങിയിട്ടില്ല.
തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂർ ഇടവിട്ട് എറണാകുളത്തേക്കാണ് ആദ്യം തുടങ്ങിയത്. തുടർന്ന് കൊല്ലം, ആലപ്പുഴ വഴിയും കൊട്ടാരക്കര, കോട്ടയം വഴിയും സർവീസ് ആരംഭിച്ചു. പിന്നീട് എറണാകുളത്തുനിന്ന് നെടുമ്പാശ്ശേരി, തൃശൂർ വഴി കോഴിക്കോട്ടേക്കും സർവിസ് ആരംഭിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം – പാലക്കാട് റൂട്ടുകളിലും സർവിസ് ഉണ്ട്. ഡിപ്പോകളിൽ കിടക്കുന്ന പഴയ എ.സി ബസുകൾ നന്നാക്കി ശബരിമലക്ക് നിയോഗിക്കാനാണ് ആദ്യം നിർദേശിച്ചത്. എന്നാൽ, ഇവ നന്നാക്കി ഇറക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് ചിൽ ബസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഇവ പിൻവലിച്ചാൽ കോർപ്പറേഷെന്റ വരുമാനം ഇനിയും കുറയുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. നേരേത്ത ദീർഘദൂര ഫാസ്റ്റുകൾ ചെയിൻ സർവിസ് ആക്കിയതോടെ വരുമാനത്തിൽ കുറവുണ്ടായിരുന്നു. 45 ദിവസത്തോളം നിരത്തിൽനിന്ന് മാറിനിന്നശേഷം വീണ്ടും ആരംഭിച്ചാലും പഴയപോലെ യാത്രക്കാരെ കിട്ടില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.