
പലപ്പോഴും നമ്മള് നേരിടുന്ന ബുദ്ധിമുട്ടുകളില്‍ ഒന്നാണ് കെഎസ്ആർടിസി ബസിന്റെ ലൈവ് ലൊക്കേഷൻ അറിയാതിരിക്കുക എന്നത്.
ട്രെയിനുകള്‍ ഏത് സ്റ്റേഷനില്‍ എത്തി എന്ന് കൃത്യമായി അറിയാൻ കഴിയുന്നത് പോലെ കെഎസ്ആർടിസി ബസുകളെയും ഇനി ലൈവായി ട്രാക്ക് ചെയ്യാം. യാത്രയ്ക്ക് മുമ്ബ് ബസ് എവിടെ എത്തി, ബസ് വൈകിയോടുന്നുണ്ടോ, ദീർഘദൂര യാത്രക്കാർക്ക് ബസിന്റെ നമ്ബർ, ബസില്‍ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ട്രാക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നമുക്ക് വിരല്‍തുമ്ബില്‍ ലഭ്യമായിരിക്കുന്നത്. ചലോ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ബസുകള്‍ ട്രാക്ക് ചെയ്യാം.
ട്രാക്കിങ് ഇനി ഈസി; എങ്ങനെ ചലോ ആപ്പ് ഉപയോഗിക്കാം:

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ (Android ഫോണുകള്‍ക്ക്) അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ (iOS ഫോണുകള്‍ക്ക്) “Chalo – Live Bus Tracking App” എന്ന് തിരഞ്ഞ് ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുക. ലൊക്കേഷൻ സെറ്റ് ചെയ്യുക. ആപ്പ് തുറക്കുമ്ബോള്‍ ലൊക്കേഷൻ വിവരങ്ങള്‍ ആവശ്യപ്പെട്ടേക്കാം. ബസുകള്‍ എവിടെയാണെന്ന് മനസ്സിലാക്കാൻ ഇത് ആവശ്യമാണ്, അതിനാല്‍ അനുമതി നല്‍കുക.
Find and track your bus എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ബസ് സെർച്ച് ചെയ്യാൻ കഴിയും. ട്രാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. Current location ആണ് കാണിക്കുന്നത്, ആവശ്യമെങ്കില്‍ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തുക. തൊട്ടടുത്ത ലൈനില്‍ എവിടേക്കാണ് യാത്ര പോകേണ്ടത് എന്ന് രേഖപ്പെടുത്തുക, അതിനുശേഷം പ്രൊസീഡ് എന്ന ഓപ്ഷൻ അമർത്തുക.
തുടർന്ന് യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സർവ്വീസുകളുടെ വിവരങ്ങള്‍ ദൃശ്യമാകും. ആയതില്‍ നേരിട്ടുള്ള ബസുകള്‍ കൂടാതെ മറ്റു ബസുകളും കാണിക്കുന്നതാണ്. എങ്ങനെ ഓരോ ബസുകളിലും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. മേല്‍പ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. നമ്മള് നില്ക്കുന്ന സ്റ്റോപ്പില്‍ ബസ് എപ്പോള്‍ എത്തുമെന്നും ബസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റില്‍ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.
ലിസ്റ്റില്‍ ഉള്ള സർവ്വീസുകള്‍ ഓരോന്നിലും അമർത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ അപ്രകാരം ചെയ്യുമ്ബോള്‍ ലഭിക്കുന്ന വിവരങ്ങളില്‍ വീണ്ടും (Track bus option) ക്ലിക്ക് ചെയ്തു ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്ബർ മനസ്സിലാക്കുവാനും ബസ് നിലവില്‍ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണുവാനും സൗകര്യമുണ്ട്. ബസിൻ്റെ നീല കളറിലുള്ള ചെറിയ ചിത്രത്തില്‍ അമർത്തുമ്ബോള്‍ ബസ്നമ്ബർ ലഭ്യമാകും. (താഴേക്കും മുകളിലേക്കും സ്റ്റോപ്പ് സംബന്ധിച്ച ലിസ്റ്റ് നീക്കി നോക്കുവാൻ കഴിയും) ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടില്‍ ഉള്ള മറ്റു ബസ്സുകള്‍ ഏതെല്ലാമാണെന്ന് കാണുവാനും കഴിയും.