കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം മൂന്നായി..! പരിക്കേറ്റ് ചികിത്സയിലായിരുന്ന 11കാരി മരിച്ചു..!

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിരാമി (11) യാണ് മരിച്ചത്.

പറവൂർ സ്വദേശികളായ പത്മനാഭൻ (82), പാറുക്കുട്ടി (79) എന്നിവർ നേരത്തെ മരിച്ചിരുന്നു.ഇവരുടെ മകൻ ഷാജു (49) ഭാര്യ ശ്രീജ (44), എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.