വരുന്നു കെ.എസ്.ആര്‍.ടി.സിയുടെ നോണ്‍ സ്‌റ്റോപ്പ് ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ മൂന്നര-നാല് മണിക്കൂര്‍ കൊണ്ട് ഓടിയെത്തും 

Spread the love

തിരുവനന്തപുരം: വിമാനങ്ങളിലെ ബിസിനസ് ക്ലാസ് മാതൃകയിലുള്ള സൗകര്യങ്ങളുമായി ഒരു കെ.എസ്.ആര്‍.ടി.സി ബസ് വരുന്നു. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ മൂന്നര-നാല് മണിക്കൂര്‍ കൊണ്ട് ഓടിയെത്താവുന്ന വിധത്തിലാണ് സര്‍വീസ് ആലോചിക്കുന്നത്.

ദേശീയ പാത 66ന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുഗതാഗത രംഗത്തെ റീബ്രാന്‍ഡ് ചെയ്യാനുള്ള കെ.എസ്.ആര്‍.ടി.സി ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ഭരണതലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വാണിജ്യ തലസ്ഥാനമായ എറണാകുളത്തേക്കുള്ള യാത്രാ സമയം കുറക്കാന്‍ ബസ് സര്‍വീസ് ഉപകരിക്കും. 25 സീറ്റുകളാണ് ബസില്‍ ഉണ്ടാവുക. ഇതിനായി കിടിലന്‍ എയര്‍ സസ്‌പെന്‍ഷനുള്ള ബസ് വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നുണ്ട് . ഇലക്‌ട്രിക്കലി ഓപറേറ്റ് ചെയ്യാവുന്നതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ബിസിനസ് ക്ലാസ് സീറ്റുകളാണ് ബസില്‍ ഉണ്ടാവുക. ഓരോ സീറ്റിന് പിന്നിലും സ്മാര്‍ട്ട് ടി.വിയും ഹെഡ്‌സെറ്റുമുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാര്‍ക്ക് സ്വന്തം ഫോണ്‍ കണക്‌ട് ചെയ്ത് വീഡിയോകള്‍ കാണാവുന്നതാണ്. അല്ലെങ്കില്‍ പ്രീലോഡ് ചെയ്ത ചില കണ്ടന്റുകളും ഇതിലുണ്ടാകും. എല്ലാ സീറ്റിലും ചാര്‍ജിംഗ് പോര്‍ട്ടുകളും ഭക്ഷണം കഴിക്കാനുമുള്ള ട്രേയുമുണ്ടാകും.