കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ ദേഹത്ത് സ്പർശിച്ച യുവാവിന്റെ കരണത്തടിച്ച്‌ നിയമ വിദ്യാര്‍ത്ഥിനി; പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ പരാതിയില്ലെന്ന് പറഞ്ഞ് തടിത്തപ്പി

Spread the love

സ്വന്തം ലേഖിക

കോതമംഗലം: കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ ശല്യം ചെയ്ത യുവാവിൻ്റെ കരണത്തടിച്ച് നിയമ വിദ്യാര്‍ത്ഥിനി.

ഇന്ന് രാവിലെ 9.30 ഓടെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസ്സിലായിരുന്നു സംഭവം. നേര്യമംഗലം റാണിക്കല്ലില്‍ എത്തിയപ്പോള്‍ യുവാവ് യുവതിയുടെ ദേഹത്ത് സ്പര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിഞ്ഞു നോക്കിയപ്പോള്‍ അറിയാതെ പറ്റിയതാണെന്നും പറഞ്ഞ് യുവാവ് തടിതപ്പി. വീണ്ടും സ്പര്‍ശനം നേരിട്ടപ്പോള്‍ യുവതി യുവാവുമായി ഇതെച്ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ കരണത്തടിക്കുകയുമായിരുന്നു.

ഇതിന് ശേഷം ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കണമെന്നുള്ള നിലപാടിലായിരുന്നു യുവതി. ഊന്നുകല്‍ പൊലീസ് സ്റ്റേഷന്‍ കവാടത്തിന് മുന്നില്‍ ബസ് നിര്‍ത്തിയതിന് പിന്നാലെ എസ് ഐ ശരത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതിയില്ലെന്നും നിയമനടപടി വേണ്ടെന്നും അറിയിച്ച്‌ യുവതി സ്ഥലം വിട്ടു.
സംഭവുമായി ബന്ധപ്പെട്ട് ചാറ്റുപാറ സ്വദേശി അരുണിന്റെ പേരില്‍ പൊതുശല്യത്തിന് കേസെടുത്ത്, ജാമ്യത്തില്‍ വിട്ടതായി സി ഐ അറിയിച്ചു.