കെഎസ്‌ആര്‍ടിസി ബസില്‍ വെച്ചുണ്ടായ ആക്രമണം; സഹായിക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ല; സാരമില്ല, പോട്ടെ എന്ന് പ്രതികരണം; വേദനിപ്പിച്ചുവെന്ന് യുവതി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ വച്ചുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് പ്രതികരിച്ചപ്പോള്‍ സഹയാത്രികരില്‍ ഒരാള്‍ പോലും സഹായിച്ചില്ലെന്ന് യുവതി.

സാരമില്ല, പോട്ടെ എന്നാണ് ഒരാള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു. ഒരാള്‍ പോലും പ്രതികരിക്കാൻ തയ്യാറായില്ല. ആരും സഹായിച്ചുമില്ലെന്നും യുവതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹയാത്രികരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചു. വണ്ടി നിര്‍ത്തിയപ്പോള്‍ വഴിമുക്കില്‍ ഉണ്ടായിരുന്ന നാട്ടുകാരാണ് രഞ്ജിത്തിനെ പൊലീസില്‍ ഏല്‍പ്പിച്ചതെന്നും യുവതി വ്യക്തമാക്കി.

ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.