
കെഎസ്ആർടിസി ബസ്സുകൾ ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ, അപകടങ്ങൾ മൂലമുള്ള നഷ്ടപരിഹാരം അധിക ബാധ്യതയെന്ന് ആക്ഷേപം
കൊച്ചി: സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളിൽ പകുതിയും ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ. കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകുന്നത് കോർപ്പറേഷൻ ആയതിനാൽ ഇതുവഴി ലക്ഷങ്ങളാണ് നഷ്ടം.
സംസ്ഥാനത്ത് 5523 കെഎസ്ആർടിസി ബസുകളാണ് നിലവിൽ ഓടുന്നത്. ഇതിൽ 1902 ബസ്സുകളും ആകെയുള്ള 444 കെ സ്വിഫ്റ്റ് ബസ്സുകളും ഓടുന്നത് തേർഡ് പാർട്ടി ഇൻഷുറൻസിലാണ്. അതായത് പകുതിയലധികം ബസുകൾക്കും ഇൻഷുറൻസ് ഇല്ല.
മാത്രമല്ല, ബസുകൾ ഇടിച്ചുള്ള നഷ്ടപരിഹാര തുക നൽകുന്നത് കോർപ്പറേഷനാണ്. ബസുകൾ ഓടിക്കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഈ പണം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ എത്ര പണം കോർപ്പറേഷൻ നഷ്ടപരിഹാരമായി നൽകി എന്ന ചോദ്യത്തിന് മറുപടി നൽകാൻ വിവരാവകാശ കമ്മീഷൻ തയാറായില്ല. നഷ്ടത്തിൽ ഓടുന്ന കോർപ്പറേഷന് അധിക ബാധ്യതയാണ് അപകടങ്ങൾ മൂലമുള്ള ഈ നഷ്ടപരിഹാരം നൽകൽ എന്നാണ് ആക്ഷേപം ഉയരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0