“ആളുകളെ കൊല്ലാൻ വരുവാണോ…”? തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാര്‍ക്കിടയിലേക്ക് ബസ് കുത്തിക്കയറ്റി ഡ്രൈവറുടെ പരാക്രമം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

തിരുവല്ല : “ആളുകളെ കൊല്ലാൻ വരുവാണോ ഈ ബസ് ഡ്രൈവർ…” യാത്രക്കാർ ബഹളംകൂട്ടി ഉച്ചത്തില്‍ ചോദിച്ചിട്ടും അതൊന്നും കൂസാതെ തിടുക്കപ്പെട്ട് ഡ്രൈവർ സ്റ്റാൻഡിലെ പാർക്കിംഗ് യാർഡിലേക്ക് ബസ് കുത്തിക്കയറ്റി.

video
play-sharp-fill

സൂപ്പർഫാസ്റ്റ് ബസില്‍ കയറിക്കൊണ്ടിരുന്ന യാത്രക്കാർ തിങ്ങിഞെരുങ്ങി പ്രയാസപ്പെട്ട് ലഗേജുകളുമായി വേഗത്തില്‍ അകത്തുകയറിയതിനാല്‍ ജീവൻ പോയില്ല. ഇല്ലായിരുന്നെങ്കില്‍ യാത്രക്കാർക്ക് അത്യാഹിതം സംഭവിച്ചേനെ.

തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് സംഭവം. പാലക്കാട് നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ട സൂപ്പർഫാസ്റ്റ് ബസ് സ്റ്റാൻഡിലെ പാർക്കിംഗ് സ്ഥലത്തുനിന്ന് ആളുകളെ കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പന്തളത്തേക്ക് പോകാനായി വന്ന തിരുവല്ല ഡിപ്പോയിലെ ആർ എൻ സി 48 വേണാട് ബസ് യാത്രക്കാർക്കിടയിലേക്ക് കയറ്റിക്കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറുടെ വശമായിട്ടുകൂടി ആളുകള്‍ക്ക് നില്‍ക്കാനുള്ള ഇടംപോലും നല്‍കാതെ ഡ്രൈവർ ബസ് ചേർത്തുനിറുത്തിയത് നിരവധി യാത്രക്കാരെയാണ് ഭീതിയിലാക്കിയത്. സൂപ്പർഫാസ്റ്റ് ബസിന്റെ ഉള്ളില്‍ കയറിപ്പറ്റിയ നിരവധി യാത്രക്കാർ വേണാട് ബസ് ഡ്രൈവർക്കെതിരെ ക്ഷോഭിച്ചു. സൂപ്പർ ഫാസ്റ്റ് ബസ് ഉടനെ പുറപ്പെട്ടതിനാല്‍ ഡിപ്പോ അധികൃതരോട് പരാതിപ്പെടാൻ സമയം ലഭിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു.