കൂളിംഗ് പേപ്പര്‍ ഒട്ടിച്ചു; സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിന് പിഴ ചുമത്തി; കെഎസ്ആര്‍ടിസിയെയും വിടാതെ എംവിഡി…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി.

കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് പിഴയിട്ടത്.
നേരത്തെ, കെഎസ്‌ഇബി-എംവിഡി പോര് ചര്‍ച്ചയായിരുന്നു.

വാഹനത്തില്‍ തോട്ടി കെട്ടിവെച്ച്‌ പോയതിന് കെഎസ്‌ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയതാണ് ചര്‍ച്ചയായത്.

കല്‍പ്പറ്റയ്ക്കും കാസര്‍കോട് കറന്തക്കാടിനും പിന്നാലെ മട്ടന്നൂരിലെ ആര്‍ടി ഓഫീസിലേയും ഫ്യൂസ് കെഎസ്‌ഇബി ഊരി.