
കട്ടപ്പുറത്തെ ആനവണ്ടികള്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റാകും ; ആദ്യ ‘വണ്ടിക്കട’ പാലാ ഡിപ്പോയില്‍;’ഷോപ് ഓണ്‍ വീല്‍’ പദ്ധതിയുമായി കൈകോര്‍ത്ത് ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മ
സ്വന്തം ലേഖിക
കോട്ടയം : കണ്ടം ചെയ്‌ത കെഎസ്‌ആര്‍ടിസി ബസുകള്‍ കടകളാക്കി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ ‘ഷോപ് ഓണ്‍ വീല്‍’ സൂപ്പര്‍മാര്‍ക്കറ്റ് സംരംഭവുമായി കൈകോര്‍ത്ത് ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മ.
കോട്ടയം പാമ്പാടിയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മയായ ഡാപ്‌കോയാണ് കട തുടങ്ങാന്‍ കെഎസ്‌ആര്‍ടിസി ബസ് വാങ്ങി പണികള്‍ നടത്തിവരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പാല ഡിപ്പോയില്‍ നിന്നാണ് സംഘടന കെഎസ്‌ആര്‍ടിസി ബസ് വാങ്ങിയത്. പാലാ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്നാകും കട പ്രവര്‍ത്തിക്കുക. പാലാ, ചങ്ങനാശ്ശേരി ഡിപ്പോകളില്‍ നിന്ന് ഓരോ ബസ് വീതമാണ് സംഘടന ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ പാലാ ഡിപ്പോയില്‍ നിന്ന് മാത്രമാണ് ബസ് കിട്ടിയത്. ഈ ബസ് കടയാക്കി മാറ്റുന്നതിന് പണികള്‍ നടക്കുകയാണ്.
Third Eye News Live
0