
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി കെ. എസ്.ആർ.ടി. സി അധികൃതർ. ഒാര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രമല്ല, യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തും.
യാത്രക്കാരെ ബസിൽ നിന്നും ഇറക്കുന്നതിന് പുറമെ കയറുന്നതിനും സ്റ്റോപ് പരിഗണന ഒഴിവാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അണ്‍ലിമിറ്റഡ് ഒാര്‍ഡിനറി സര്‍വിസുകള്‍ എന്ന പേരിലാണ് ഇത്തരം സര്‍വിസുകള്‍ അറിയപ്പെടുക. അതേസമയം, സിറ്റി ഒാര്‍ഡിനറി സര്‍വിസ് നാമമാത്രമായ വടക്കന്‍ ജില്ലകളില്‍ ഇൗ ക്രമീകരണം ഇപ്പോള്‍ ആരംഭിക്കില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്.
വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഡീസല്‍ ചെലവിനായി മാറ്റിവെക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ കര്‍ശന ഇടപെടലുകള്‍ക്കും തീരുമാനമായിട്ടുണ്ട്. കിലോമീറ്ററിന് ചുരുങ്ങിയത് 25 രൂപയെങ്കിലും കിട്ടാത്ത സര്‍വീസുകള്‍ നടത്തേണ്ടന്നുമാണ് തീരുമാനം.
സര്‍വിസ് അവസാനിപ്പിച്ച് ആളില്ലാതെ ഡിപ്പോയിലേക്കുള്ള മടക്കയാത്രയ്ക്കും ഇനിമുതൽ നിയന്ത്രണം ഉണ്ടായിരിക്കും. ഈ സര്‍വിസുകള്‍ നഗരാതിര്‍ത്തിക്ക് യാത്രക്കാരെ ലഭ്യമാകുന്നവിധം സ്റ്റേ സര്വിസായിട്ടായിരിക്കും ക്രമീകരിക്കുക.
ഈ സര്‍വിസുകളില്‍ സ്റ്റേ ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് യൂനിറ്റ് അധികൃതര്‍ക്കുള്ള നിര്‍ദേശം.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രതിദിനം 5000ത്തോളം സര്‍വിസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1500 സര്‍വിസുകള്‍ മാത്രമാണുള്ളത്. ആവശ്യത്തിന് ബസുകളും ജീവനക്കാരുമുള്ള ഇൗ സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ സ്റ്റേ സര്‍വിസുകളാക്കി നിര്‍ത്താന്‍ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.