
തിരുവനന്തപുരം: ബസുകളിലെ ചവിട്ടുപടിയുടെ ഉയരം 30 സെന്റീമീറ്ററായി കുറയ്ക്കാൻ കെ.എസ്.ആർ.ടിസി.
നിലവില്‍ 40 സെന്റീമീറ്ററിനു മുകളിലാണ് ചവിട്ടുപടിയുടെ ഉയരം.
ആരോഗ്യമുള്ളവർക്കു പോലും കയാറാൻ ബുദ്ധിമുട്ടുള്ള വിധത്തിലായിരുന്നു ചവിട്ടുപടിയുടെ ഉയരം.
പരാതികളുയർന്നതിനെത്തുടർന്നാണു നടപടി. ഇതിനായി എല്ലാ ബസുകളുടെയും ചവിട്ടുപടിയുടെ അളവെടുക്കും. ശേഷം അറ്റകുറ്റ പണിയിലൂടെ ഉയരം കുറയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടർ വാഹന നിയമപ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും ആദ്യ ചവിട്ടു പടി തറനിരപ്പില്‍നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും 40 സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നതാണു വ്യവസ്ഥ. രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാം. കെ.എസ്.ആർ.ടി.സിയുടെ ജന്റം ബസുകളിലും ഇലക്‌ട്രിക് ബസുകളിലും ചവിട്ടപടിക്ക് യാത്രക്കാർക്ക് സൗകര്യപ്രദമായി കയറാൻ പാകത്തിലുള്ളതാണ്.