സംസ്ഥാനത്ത് ബസ് സ്റ്റേഷനുകള്‍ മാറുന്നു; എട്ടെണ്ണത്തിന്റെ നവീകരണത്തിന് 120 കോടിയുടെ പദ്ധതി; മന്ത്രി ഗണേഷ് കുമാറിന്റെ പുതിയ പരിഷ്കാരം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.

ലക്ഷമായി വർദ്ധിക്കുകയും ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനവും ലഭിച്ചെന്ന് ഗണേഷ് കുമാർ പറഞ്ഞു പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഡിപ്പോകളില്‍ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയായി. പുനലൂരിലെ മലയോര പ്രദേശങ്ങളിലേക്ക് സർക്കുലർ സർവീസ് ഏർപ്പെടുത്തി. വിജയമായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

കിഴക്കൻ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുമുള്ള യാത്രക്കാർക്ക് കൂടുതല്‍ മിനി ബസ് സർവീസ് ഏർപ്പെടുത്തും. ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. ട്രാവല്‍ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ചു ലക്ഷം കാർഡുകള്‍ പുറത്തിറക്കും.

ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമ മുറികള്‍ ഒരുക്കി. പുതുതായി ആരംഭിച്ച പല സർവീസുകള്‍ക്കും മികച്ച പ്രതികരണം ലഭിക്കുകയാണ്.

മൂന്നാറില്‍ തുടങ്ങിയ ഡബിള്‍ ഡെക്കർ ബസ് സർവീസിലൂടെ കെ എസ് ആർ ടി സിക്ക് ലഭിക്കുന്ന പ്രതിദിന ലാഭം 48,000 രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.