video
play-sharp-fill

Saturday, May 24, 2025
HomeCrimeകെഎസ്‌ആര്‍ടിസി ബസ്സില്‍ 16 കാരന് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

കെഎസ്‌ആര്‍ടിസി ബസ്സില്‍ 16 കാരന് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

Spread the love

കാസർകോട്: കെഎസ്‌ആർടിസി ബസില്‍ 16 കാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കണ്ടക്ടർ അറസ്റ്റില്‍.

ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 42 കാരനായ പി രാജ ആണ് അറസ്റ്റിലായത്.
എട്ട് മാസങ്ങള്‍ക്ക് മുൻപാണ് കണ്ണൂരിലേക്ക് പോയ കെഎസ്‌ആർടിസി ബസ്സില്‍ കണ്ടക്ടർ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയത്. ‌

2024 മേയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
നീലേശ്വരം ബസ് സ്റ്റാൻഡില്‍ നിന്ന് കണ്ണൂരിലേയ്ക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 16കാരനുനേരെയാണ് ബസിനുള്ളില്‍വച്ച്‌ ലൈംഗികാതിക്രമമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ അമ്മ മറ്റൊരു സീറ്റിലാണ് ഇരുന്നത്. ബസ് യാത്രയ്ക്കുശേഷം കുട്ടിയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് വീട്ടുകാർ നീലേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments