കോട്ടയം കടുത്തുരുത്തിയിൽ കെ. എസ്. ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു ; ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിലിടിച്ച ശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞു
സ്വന്തം ലേഖകൻ
കടുത്തുരുത്തി: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. കോതനല്ലൂര്‍ പ്ലാച്ചിറയില് മനോജ് കുര്യാക്കോസ് (47) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒൻപതോടെ കളത്തൂര്‍ കവലയ്ക്കു സമീപമായിരുന്നു അപകടം.
എറണാകുളത്തിന് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിലിടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പുറകെയുണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ പിന്തുടര്ന്നെത്തി ബസ് തടഞ്ഞിടുകയായിരുന്നു.
ബസിടിച്ചതിനെ തുടര്‍ന്ന് തെറിച്ചു പോയ മനോജ് റോഡരികിലെ മരത്തിലിടിച്ചു വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശത്ത് ജോലി ചെയ്യുന്ന മനോജ് അവധിക്കു നാട്ടില്‍ വന്നതാണ്. കോട്ടയത്തിന് പോയ ശേഷം വീട്ടിലേക്കു മടങ്ങി പോകുമ്പോഴാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മനോജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഭാര്യ റോസിലി. ചേര്‍ത്തല തൈക്കാട്ടുശ്ശേരി ചണംചേരില് കുടുംബാംഗം. മകള്‍ മെറീന. സംസ്ക്കാരം ബുധനാഴ്ച രണ്ടിന് കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍.