വഴിതെറ്റിയ കെഎസ്‌ആര്‍ടിസി ബസ് ഇടവഴിയില്‍ കുടുങ്ങി; ബസ് പുറത്തെത്തിച്ചത് മതില് പൊളിച്ച്‌; ഒടുവിൽ ഡ്രൈവർ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത് പതിനായിരം രൂപയും

Spread the love

ചാലക്കുടി: വഴിതെറ്റിയ കെഎസ്‌ആർടിസി ബസ് ഇടവഴിയില്‍ കുടുങ്ങി.

video
play-sharp-fill

ഒടുവില്‍ ബസ് പുറത്തുകടന്നത് മതിലു പൊളിച്ച്‌. ബസിടിച്ച്‌ തകർന്ന മതിലിനും ബസ് പുറത്തെത്തിക്കാൻ പൊളിച്ച മതിലിനുമായി ഡ്രൈവർ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത് പതിനായിരം രൂപയും.

ചാലക്കുടി മുരിങ്ങൂരിലാണ് വഴിതെറ്റിയ കെഎസ്‌ആർടിസി ബസ് ഇടവഴിയില്‍ കുടുങ്ങിയത്. അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരില്‍ ദിശാബോർഡ് നോക്കി പോയതാണ് കെഎസ്‌ആർടിസി ഡ്രൈവർക്ക് വിനയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാതയ്‌ക്ക്‌ സമീപമുള്ള ബദല്‍ റോഡില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തൃശ്ശൂരില്‍ നിന്ന്‌ കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ബസ്. എറണാകുളം ഭാഗത്തേക്കെന്ന് എഴുതിയ ബോർഡു കണ്ട് ബസ് ആ വഴി എടുത്തു. ചെറിയ വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരുന്ന മുരിങ്ങൂർ കല്ലൂകടവ് റോഡായിരുന്നു അത്.

ഇടവഴിയില്‍ കുടുങ്ങിയ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ ഒരു മതിലില്‍ ബസിടിച്ചു. ആ മതില്‍ തകർന്നുവീണു.റോഡരികിലെ വീട്ടുമതില്‍ ജെസിബി കൊണ്ടുവന്ന് പൊളിച്ച്‌ സമീപത്തെ പറമ്പിലൂടെയാണ് ബസ് പുറത്തു കടത്തിയത്.

തകർന്ന മതിലിന്റെ ഉടമയ്ക്ക് 8000 രൂപയും പുറത്ത് കടത്താൻ പൊളിച്ച മതിലിന്റെ ഉടമയ്ക്ക് രണ്ടായിരം രൂപയും ബസ് ഡ്രൈവർ കൊടുക്കേണ്ടി വന്നു.