കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ യുവതിയെ കടന്നു പിടിച്ചു; ബഹളം വെച്ചതോടെ ഇറങ്ങി ഓടാനും ശ്രമം; പ്രതി റിമാ​ന്റില്‍;ചങ്ങനാശ്ശേരിയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

Spread the love


സ്വന്തം ലേഖിക

തിരുവല്ല: കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ വെച്ച്‌ യുവതിയെ കടന്നു പിടിച്ച കേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡില്‍. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തില്‍ കുമാറിനെയാണ് (37) തിരുവല്ല കോടതി റിമാന്‍ഡ് ചെയ്തത്. ചങ്ങനാശ്ശേരിയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്.

ബുധനാഴ്ച വൈകീട്ടോടെ പെരുംതുരുത്തിക്ക് സമീപമാണ് സംഭവം. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് സുരേഷിനെ തടഞ്ഞുവെച്ച്‌ തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group