സാങ്കേതിക തടസങ്ങൾ; കെ എസ് ആര്‍ ടി സി ബസുകളില്‍ ക്യൂ ആര്‍ കോഡ് സംവിധാനം നടപ്പാക്കുന്നത് വൈകും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആ‌ര്‍ടിസി ബസുകളില്‍ ക്യൂ ആര്‍ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് വൈകും.

ചില സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാനുണ്ട് എന്നാണ് ഇക്കാര്യത്തില്‍ മാനേജ്മെന്റിന്റെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില്ലറയുടെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് കണ്ടെത്തിയ വഴിയായിരുന്നു ഇത്.

ജനുവരി മാസം മുതല്‍ സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇടിഎം മെഷിനോടൊപ്പം ക്യൂ ആര്‍ കോഡ് മെഷീനും കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടക്ടര്‍മാര്‍ ഉയര്‍ത്തി.

ക്യൂ ആര്‍ കോഡിലെ തകരാര്‍ കാരണം യാത്രക്കാരുമായി തര്‍ക്കമുണ്ടായാല്‍ എങ്ങനെ പരിഹരിക്കുമെന്ന കാര്യവും പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം വേണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. എങ്കിലും സംവിധാനം കുറ്റമറ്റതായാലേ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുകയുള്ളു.