ഗതാഗത മന്ത്രി കെഎസ്‌ആര്‍ടിസിയില്‍ മിന്നല്‍ പരിശോധന നടത്തിയ സംഭവം; കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയിലെ ബസിന് പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റില്ല

Spread the love

കൊല്ലം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല.

കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയിലെ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ട് രണ്ട് മാസമാകുന്നു. ഇന്നലെ ആയൂരില്‍ വച്ച്‌ പരിശോധന നടത്തിയ ശേഷം മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിക്കുകയും ചെയ്തിരുന്നു.

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്‌ആർടിസിയുടെ കെഎല്‍ 15 എ 0209 എന്ന ബസ് ഇന്നലെയാണ് മന്ത്രി നേരിട്ട് തടഞ്ഞു പരിശോധന നടത്തിയത്. ബസിൻ്റെ മുൻഭാഗത്ത് പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടതിനെ തുടർന്ന് പിന്നാലെ പോയി ബസ് കൈകാണിച്ച്‌ നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുപ്പി അലക്ഷ്യമായി ഇട്ടിരുന്നതിന് ജീവനക്കാരെ പരസ്യമായി ശകാരിക്കുകയും ചെയ്തു.