നിര്‍ത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ ഇറങ്ങിയോടി യുവാവ്; ഒടുവിൽ പിടിയിൽ

Spread the love

തിരുവനന്തപുരം: കാട്ടാക്കട കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

പന്നിയോട് സ്വദേശി സാജൻ (37) ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം.

കൊട്ടൂരിലേക്ക് സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസിലാണ് യുവാവ് അതിക്രമം നടത്തിയത്. ഇയാള്‍ നഗ്നതാ പ്രദർശനം നടത്തുന്നത് യുവതി മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ പകർത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സാജൻ ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി ഉടൻതന്നെ ബസ് കണ്ടക്ടറെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാജനെ അറസ്റ്റ് ചെയ്തത്.