
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം ; യുവാവ് പിടിയിൽ
സ്വന്തം ലേഖിക
പുനലൂർ: ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴി കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ തമിഴ്‌നാട് കമ്പം സ്വദേശിയായ മസാനം(40)അറസ്റ്റിലായി.
തെങ്കാശിയിൽ നിന്നും കോട്ടയത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു ഒന്നര കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എക്‌സൈസ് ഇൻസ്‌പെക്ടർ മധുസൂദനൻ പിളളയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0