വടകരയില്‍‌ കെഎസ്‌ആര്‍ടിസി ബസില്‍ തീപിടിത്തം; തീപിടിച്ച്‌ ടയര്‍ പൊട്ടി; അപകടത്തില്‍പ്പെട്ടത് കോട്ടയം – കാസർഗോഡ് മിന്നല്‍ ബസ്

Spread the love

കോഴിക്കോട് : കോഴിക്കോട് വടകരയില്‍‌ കെഎസ്‌ആർടിസി ബസില്‍ തീ പിടുത്തം.
കോട്ടയം-കാസർഗോഡ് മിന്നല്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് വടകരയിലാണ് അപകടം നടന്നത്. തീപിടിച്ച്‌ ടയർ പൊട്ടുകയായിരുന്നു.

മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ആണ് വൻ ദുരന്തം ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group