നിരന്തര കാഴ്ച; അരൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് വീണ്ടും കുഴിയിൽ വീണു; യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു; മഴ പെയ്തതുകൊണ്ട് കുഴി നികത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ

Spread the love

ആലപ്പുഴ: അരൂർ ദേശീയ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. പത്തനംതിട്ടയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്.

കുഴിയിൽ നിന്ന് ബസ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം. നിരന്തരമായുള്ള കാഴ്ചയാണ് ഇത്.

വലിയൊരു കുഴിയിൽ വാഹനം വീഴുകയായിരുന്നു. പിന്നാലെവന്ന കോയമ്പത്തൂർ കെഎസ്ആർടിസി ബസിലേക്കാണ് യാത്രക്കാർ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ പെയ്തതുകൊണ്ട് കുഴി നികത്താൻ സാധിക്കുന്നില്ല എന്നാണ് ദേശീയ പാത അതോറിറ്റി അധികൃതർ പറയുന്നത്.