
തൃശൂർ: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഡ്രൈവർക്ക് മർദ്ദനം. ബസ്സിന് കുറുകെ ഇന്നോവ നിർത്തി ഡ്രൈവറെ തല്ലുകയും താക്കോൽ ഊരികൊണ്ടുപോവുകയും ചെയ്ത മൂന്നുപേർ പിടിയിൽ. ഇക്കഴിഞ്ഞ 26ന് രാത്രി 11.45ഓടെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് സമീപം സര്‍വീസ് റോഡിലായിരുന്നു സംഭവം.
തുറവൂര്‍ കിടങ്ങൂര്‍ കവരപറമ്ബില്‍ വീട്ടില്‍ എബിന്‍ (39), കറുകുറ്റി കരയാംപറമ്ബ് പുളിയിനം വീട്ടില്‍ ബെല്‍ജോ (39), അങ്കമാലി പീച്ചാനിക്കാട് പറമ്ബി വീട്ടില്‍ ഷിന്റോ (39)എന്നിവരാണ് അറസ്റ്റിലായത്. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഡ്രൈവര്‍ തൊടുപുഴ തൊട്ടിപറമ്ബില്‍ അബ്ദുള്‍ ഷുക്കൂര്‍ (53) നാണ് മര്‍ദനമേറ്റത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. ബസിന് കുറുകെ കാര്‍ നിര്‍ത്തിയ പ്രതികള്‍ ഡ്രൈവറെ മര്‍ദിക്കുകയും അസഭ്യം പറയുകയും താക്കോല്‍ ബലമായി ഊരിയെടുത്ത് പോവുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവറുടെ ഔദ്യോദിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ബസ് ട്രിപ്പ് മുടക്കിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.




