
യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം ലഭിക്കും; പദ്ധതിയുമായി കെഎസ്‌ആര്‍ടിസി; ഹില്ലി അക്വായുമായി ചേര്‍ന്ന് കുപ്പിവെള്ള വിതരണം
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്‌ആര്‍ടിസി.
സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെഎസ്‌ആര്‍ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്.
ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കെഎസ്‌ആര്‍ടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്. കൂടാതെ ബള്‍ക്ക് പര്‍ച്ചേസിങ് സംവിധാനവും കെഎസ്‌ആര്‍ടിസി ഒരുക്കുന്നുണ്ട്.
Third Eye News Live
0