കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി, പുക ഉയരുന്നത് കണ്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്ന് യാത്രക്കാരൻ

Spread the love

കോഴിക്കോട്: മുക്കത്ത് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു. മുക്കം പോലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് സംഭവം.

video
play-sharp-fill

താമരശ്ശേരി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ബസിന് തീപിടിച്ചത്.

യാത്രക്കാരെ സുരക്ഷിതമായി ബസിൽ നിന്ന് പുറത്തെത്തിച്ചു. അഗ്നിശമനസേന എത്തി വെള്ളം ചീറ്റിച്ച് തീ അണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുക ഉയരുന്നത് കണ്ടിട്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്ന് യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഓമശ്ശേരി മുതൽ കരിഞ്ഞ മണം അനുഭവപ്പെട്ടിരുന്നു. തീപിടിച്ച ബസ് യാത്രക്ക് ഉപയോഗിക്കാവുന്നതല്ലെന്നും യാത്രക്കാരൻ വ്യക്തമാക്കി.