video
play-sharp-fill
കാറും കെഎസ്‌ആര്‍‌ടിസി ബസുമായി കൂട്ടിയിടിച്ച്‌ അപകടം; മന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യസഹോദരിയടക്കം ദമ്പതികള്‍ക്ക് പരിക്ക്

കാറും കെഎസ്‌ആര്‍‌ടിസി ബസുമായി കൂട്ടിയിടിച്ച്‌ അപകടം; മന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യസഹോദരിയടക്കം ദമ്പതികള്‍ക്ക് പരിക്ക്

സ്വന്തം ലേഖിക

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്.

ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ ഭാര്യാ സഹോദരിയായ ബിന്ദു(51)വിനും ഭര്‍ത്താവിനുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളവില്‍ നിയന്ത്രണംവിട്ട് വന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍.

പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേക്ക് പോകുകയായിരുന്ന ലോഫ്ളോര്‍ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്.
ആര്‍.സി.സിയില്‍ വന്നശേഷം മടങ്ങിപ്പോകവെയാണ് ദമ്പതികള്‍ അപകടത്തില്‍ പെട്ടത്.

കാര്‍ ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് ബിന്ദുവിനെ മെഡിക്കല്‍ കോളേജിലേക്കും ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളവില്‍ കാറിന് നിയന്ത്രണം നഷ്‌ടമായെന്നാണ് വിവരം.