
കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് കാർ യാത്രികരായ ഉദ്യോഗസ്ഥ ദമ്പതികൾ മരിച്ചു. കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെയാണ് കാറും കെ. എസ്. ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
തിരുവനന്തപുരം ജില്ലാ കാഞ്ഞിരംകുളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷൻ ഓഫീസ് ഓവർസിയറായ നെയ്യാറ്റിൻകര ഊരൂറ്റുകാല തിരുവോണത്തിൽ രാഹുൽ എസ്.നായർ (30), തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഓവർസിയറായ സൗമ്യ (25) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് സൗമ്യ.
തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ ദമ്ബതികൾ മരിച്ചിരുന്നു. ഇവർക്ക് എട്ടുമാസം പ്രായമായ ഒരു മകളുണ്ട്.
Third Eye News Live
0
Tags :