
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം കുറവന്‍കോണം സ്വദേശി സുരേഷാണ് മരിച്ചത്.
കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിൽ വെച്ച് ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.


