
ബെംഗളൂരു: വയനാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ കാർ യാത്രക്കാരൻ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ പുലർച്ചെ ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടിലായിരുന്നു സംഭവം.
ബസ് കാറിൽ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. ബസിനെ പിന്തുടർന്നെത്തിയ ഇയാൾ ഏറെ നേരം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. ഇരുമ്പു കമ്പി എറിഞ്ഞു ബസിന്റെ ഹെഡ് ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു.
യാത്രക്കാരെ പിന്നാലെ വന്ന മറ്റു ബസുകളിൽ കയറ്റി ബെംഗളൂരുവിലേക്കു വിട്ടു. ഗോണിക്കൊപ്പ, ഹുൻസൂർ ഭാഗങ്ങളിലെ വിജനമായ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിച്ച സംഭവങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


