കായംകുളത്ത് കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം; ബൈക്കിലെത്തിയ യുവാക്കള്‍ ബസിന്‍റെ മുൻവശത്തെ ചില്ല് ഹെല്‍മറ്റ് കൊണ്ട് എറിഞ്ഞ് തകര്‍ത്തു

Spread the love

ആലപ്പുഴ: കായംകുളത്ത് കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം. കെഎസ്ആര്‍ടിസി ബസ് റോഡിലൂടെ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ ബസിന്‍റെ മുൻവശത്തെ ചില്ല് ഹെല്‍മറ്റ് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്.

കായംകുളം കൊറ്റൻകുളങ്ങരയിൽ വെച്ചാണ് സംഭവം.പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിന്‍റെ ചില്ല് തകര്‍ത്തശേഷം യുവാക്കള്‍ രക്ഷപ്പെട്ടു. സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കായംകുളം പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ ബസിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരിക്കില്ല.