video
play-sharp-fill

ശബരിമല പാതയിൽ ബസുകൾ കൂട്ടിയിടിച്ച് ഗതാഗത തടസം

ശബരിമല പാതയിൽ ബസുകൾ കൂട്ടിയിടിച്ച് ഗതാഗത തടസം

Spread the love

സ്വന്തം ലേഖകൻ
എരുമേലി: ശബരിമല പാതയിലെ മണിപ്പുഴയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ശബരിമല പാതയിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്ക് പോയ കെഎസ്ആർടിസി സ്പെഷൽ ബസും കോട്ടയത്തേക്ക് പോയ തൈപ്പറമ്പിൽ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കൂട്ടിയിടിയിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മണിപ്പുഴയിലേക്കുള്ള ഇറക്കത്തിലൂടെ വന്ന സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിലെ ശബരിമല തീർഥാടകരായ യാത്രക്കാരെ ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് വരുത്തി പമ്പയിലേക്ക് വിട്ടു.

Tags :