ഹരിപ്പാട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

Spread the love

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ചിന്നക്കട രശ്മി ഭവനത്തിൽ അനീഷിനാണ് (23) പരിക്കേറ്റത്.

video
play-sharp-fill

ദേശീയപാതയിൽ കരുവാറ്റ വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം.

കൊല്ലം ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളത്തേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. അപകടത്തിൽ, ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ബന്ധുക്കളും ബസ്സിലെ യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.