കെഎസ്ആർടിസി ബസ്സും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തു പേർക്ക് പരിക്ക്

Spread the love

 

പത്തനംതിട്ട: കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ സ്‌കൂൾ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബസ് ഫുട്‌പാത്തിലെ വേലിയിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു.

 

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയുമായി പോയ ആംബലുൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിൽ സഞ്ചരിച്ച നാലുപേരെ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെ വാരിയെല്ലുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന്  റിപ്പോർട്ട്.

 

റോഡിലെ വളവാണ് അപകടക്കെണിയാവുന്നത്. അപകടത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group