കെ.എസ്.ആര്‍.ടി.സി ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

വളാഞ്ചേരി: ദേശീയപാത 66 കാവുംപുറത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍ സി.അബൂബക്കറിന് പരിക്കേറ്റു.

കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ആംബുലന്‍സില്‍ രോഗി ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ആംബുലൻസിന്‍റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നു.ബസിന്‍റെ മുൻ ഭാഗത്തത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ അബൂബക്കറിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.