കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Spread the love

പേരാവൂർ: പേരാവൂർ കല്ലേരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

മാനന്തവാടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് ഇരിട്ടി – പേരാവൂർ റൂട്ടിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.