വാഹന ഉടമയ്ക്കും ഓടിച്ചവര്‍ക്കുമെതിരെ കര്‍ശന നടപടി ;വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ച് വിദ്യാര്‍ഥികളടക്കം ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ പ്രസ്താവന
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഒന്‍പത് മരണം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് .നിരവധി പേര്‍ക്ക് പരുക്കേറ്റു .സ്‌കൂളില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.അപകടത്തിന്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.
പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സാ സഹായം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെ ഉണര്‍ന്ന് പ്രവര്‍ത്തക്കുന്നുണ്ട്.മന്ത്രിമാര്‍ ഉള്‍പ്പെടെ ആശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു.മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ പങ്കു ചേരുന്നു.അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’.
ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും കാരണമാണ് വന്‍ ദുരന്തമുണ്ടായത്. പാലക്കാട് വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മണിക്കൂറില്‍ 97.5 വേഗത്തില്‍ പാഞ്ഞ ടൂറിസ്റ്റ് ബസ്, കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.