
കോട്ടയം : കെഎസ്ആർടിസി ബസിൽ കാറിടിച്ച് ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കുറവിലങ്ങാടിന് സമീപം കാളികാവിലാണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് നിന്നും അടിമാലിയിലേക്ക് പോവുകയായിരുന്ന ബസിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ പിൻ ടയറുകൾ ഊരി തെറിക്കുകയും ബസ് തലകീഴായ് മറയുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് യാത്രക്കാരായ മുപ്പത്തഞ്ചോളം പേർക്കും കാറിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് പരിക്കേറ്റത്. കാർ ഡ്രൈവറുടെ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group