കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ച സംഭവം: അലക്ഷ്യമായി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

Spread the love

 

പത്തനംതിട്ട: പുല്ലാടിന് സമീപം മുട്ടുമണ്ണിൽ 2 പേരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ. കുമ്പനാട് സ്വദേശികളായ വി. ജി. രാജൻ, ഭാര്യ റീന രാജൻ എന്നിവരാണ് മരിച്ചത്. വിതുര സ്വദേശിയായ ഡ്രൈവർ നിജിലാൽ ആണ് അറസ്റ്റിലായത്.

 

കെഎസ്ആർടിസി ബസ് ഡ്രൈവർ അലക്ഷ്യമായാണ് വാഹനം ഓടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. തുടർന്ന്  തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇന്നലെ രാത്രി ഒമ്പതരയോടെ കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ദൃക്സാക്ഷികൾ ഡ്രൈവറുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് മൊഴി നൽകിയിരുന്നു. തെറ്റായ ദിശയിൽ ബസ് കയറിവന്ന് കാറിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രാജൻ റീന ദമ്പതികളുടെ മകൾ ഷേബ, ഷേബയുടെ മകൾ മൂന്നര വയസ്സുകാരി ജുവന ലിജു എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ നില ഗുരുതരമാണ്.