video
play-sharp-fill

Saturday, May 24, 2025
HomeMainചേരാനല്ലൂരില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം

ചേരാനല്ലൂരില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം

Spread the love

കൊച്ചി: ചേരാനല്ലൂരില്‍ കെഎസ്‌ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.

കഴിഞ്ഞ പതിനഞ്ചാം തീയയി ഉച്ചക്ക് 12.10നാണ് കെഎസ്‌ആർടിസി ബസ് ജീവനക്കാർക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്.
ചേരാനല്ലൂർ കൈരളി ഫോർഡ് കാർ ഷോറൂമിന് മുന്നില്‍ വെച്ചായിരുന്നു ആക്രമണം.

ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതായി കെഎസ്‌ആർടിസി അറിയിച്ചു. കൃത്യനിർവ്വഹണത്തില്‍ ഏർപ്പെട്ടിട്ടുള്ള കെഎസ്‌ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യലും സർവീസ് തടസ്സപ്പെടുത്തലും ഗുരുതരമായ കുറ്റമാണെന്ന് കെഎസ്‌ആർടിസി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമൊപ്പം ജീവനക്കാരുടെ സംരക്ഷണവും സുരക്ഷയും കെഎസ്‌ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. കെഎസ്‌ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചകളും കുറ്റങ്ങളും പരിശോധിച്ച്‌ നടപടിയെടുക്കുന്നതിന് കെഎസ്‌ആർടിസിക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങള്‍ നിലവിലുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments