video
play-sharp-fill

ആലുവയിൽ കെഎസ്ആർടിസി ബസിൽനിന്ന്  തെറിച്ചുവീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

ആലുവയിൽ കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

Spread the love

കൊച്ചി: ആലുവയിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

ഒക്കല്‍ എസ്എന്‍എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ബസില്‍ നിന്ന് വീണത്. കുട്ടിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ആലുവ- പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥി വീണത്. തിരക്കുമൂലം ഫൂട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥി, പെരിയാര്‍ ജംക്ഷനില്‍ എത്തി ബസ് നിര്‍ത്തുന്നതിനിടെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.