
വാടകക്കെടുത്ത കെഎസ്‌ആര്‍ടിസി ബസില്‍ പഠനയാത്ര പോകവെ അപകടം; ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റു
തൊടുപുഴ: പഠനയാത്ര പോയ വിദ്യാർഥി കെഎസ്‌ആർടിസി ബസില്‍ നിന്നു വീണ് പരിക്കേറ്റു.
ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ദിയ ബിജുവിനാണ് പരിക്കേറ്റത്.
സ്കൂളില്‍ നിന്ന് എറണാകുളം ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കെഎസ്‌ആർടിസി ബസ് വാടകക്കെടുത്ത് പഠനയാത്ര പോയി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീരിത്തോടിനു സമീപം പകുതിപ്പാലത്ത് വച്ചാണ് അപകടമുണ്ടായത്. വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ഇടുക്കി മെഡിക്കല്‍ കോളജിലുമെത്തിച്ചു.
പരിക്ക് ഗുരുതരമല്ല. തലക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനെ വിദഗ്ദ്ധ പരിശോധനക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0