video
play-sharp-fill
കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു ; ഡ്രൈവറിന്റെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം ;അപകടത്തില്‍പ്പെട്ടത് മൂന്നാറില്‍നിന്നു എറണാകുളത്തേക്കു സര്‍വീസ് നടത്തുന്ന ബസ്സ്

കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു ; ഡ്രൈവറിന്റെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം ;അപകടത്തില്‍പ്പെട്ടത് മൂന്നാറില്‍നിന്നു എറണാകുളത്തേക്കു സര്‍വീസ് നടത്തുന്ന ബസ്സ്

സ്വന്തം ലേഖകൻ

അടിമാലി : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. നേര്യമംഗലം വനത്തിൽ അഞ്ചാംമൈലിന് സമീപത്തെത്തിയപ്പോൾ
വാഹനത്തിന്റെ ബ്രേക്ക് തകരാറിലായി . ഇത് മനസ്സിലാക്കിയ ഡ്രൈവർ ഉടൻതന്നെ വാഹനം റോഡിന്റെ സൈഡിലേക്ക് ഇടിപ്പിച്ച് നിർത്തുകയായിരുന്നു. ഡ്രൈവറിന്റെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തമാണ്.

വാഹനത്തിനു വേഗത കുറവായിരുന്നതും തുണയായി.
നിരവധി യാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വാഹനത്തിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group