കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ അപകടം; ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

നാലാഞ്ചിറ: തിരുവനന്തപുരം നാലാഞ്ചിറയിലെ എം.സി.റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു.

 

 

മാറനല്ലൂര്‍ കുഴിവിള കൊല്ലോട് വീട്ടില്‍ ആദര്‍ശ് ശ്രീകുമാര്‍(19) ആണ് മരിച്ചത്.നാലാഞ്ചിറയില്‍ നിന്നും കേശവദാസപുരത്തേക്ക് പോകുകയായിരുന്ന ആദര്‍ശിനെ അതെ ദിശയില്‍ തന്നെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാലാഞ്ചിറ ജയമാതാ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയായിരുന്നു.

 

 

അടൂര്‍ സ്വദേശികളായ ആദര്‍ശും കുടുംബവും കുറച്ചുമാസം മുന്‍പാണ് തലസ്ഥാന നഗരിയിലേക്ക് താമസം മാറിയത്. ശ്രീകുമാറാണ് പിതാവ്. സെക്രട്ടേറിയറ്റ് ജീവനക്കാരിയായ അനിതകുമാരി മാതാവാണ്.