video
play-sharp-fill
കെഎസ്ആർടിസി ബസില്‍ പീഡനശ്രമം; പൊലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക്  വിളിച്ച് യുവതി..!  കണ്ണൂർ സ്വദേശി പിടിയിൽ..!

കെഎസ്ആർടിസി ബസില്‍ പീഡനശ്രമം; പൊലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് യുവതി..! കണ്ണൂർ സ്വദേശി പിടിയിൽ..!

സ്വന്തം ലേഖകൻ

മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട റൂട്ടിലുള്ള ബസിലാണ് സംഭവം.

യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി ഷംസുദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിൽ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇരുവരും സമീപത്തുള്ള സീറ്റുകളിലായിരുന്നു ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു.

യുവതിയുടെ ശരീരത്തിൽ ഇയാൾ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ പോലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് യുവതി വിവരം കൈമാറുകയായിരുന്നു. തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ വച്ച് ബസ് തടഞ്ഞ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags :