video
play-sharp-fill
കെഎസ്ആർടിസി ബസിൽ സിനിമാപ്രവർത്തകയ്ക്ക് നേരെ നഗ്നതാ പ്രദർശനം..! സഹയാത്രികനെ ഓടിച്ചിട്ട് പിടികൂടി ബസ് ജീവനക്കാർ

കെഎസ്ആർടിസി ബസിൽ സിനിമാപ്രവർത്തകയ്ക്ക് നേരെ നഗ്നതാ പ്രദർശനം..! സഹയാത്രികനെ ഓടിച്ചിട്ട് പിടികൂടി ബസ് ജീവനക്കാർ

സ്വന്തം ലേഖകൻ

കൊച്ചി: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സഹയാത്രികൻ പിടിയിൽ. കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്.

തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ട സിനിമാപ്രവർത്തകയോടാണ് ഇയാൾ മോശമായി പെരുമാറിയത്.ഇയാൾ അങ്കമാലിയിൽ നിന്നാണ് ബസ്സിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിലെ സീറ്റിൽ ഈ യുവതിയെക്കൂടാതെ മറ്റൊരു യുവതിയുമുണ്ടായിരുന്നു. ഇവരോട് ചേർന്നിരുന്ന ശേഷം യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.

യുവതി സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും ചാടിയിറങ്ങിയെങ്കിലും കണ്ടക്ടറും മറ്റു ചിലരും പിന്നാലെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags :