
സ്വന്തം ലേഖിക
കൊല്ലം: വെള്ളം തെറിച്ചതിൻ്റെ പേരില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഹെല്‍മറ്റ് ഊരിയടിച്ചു.
കൈക്ക് ഗുരുതര പരിക്കേറ്റ കുളത്തൂപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ സുദര്‍ശന(46)നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുദര്‍ശനന്‍ കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് കടപ്പാക്കടയിലെ ബിജെപി കൗണ്‍സിലര്‍ കൃപ വിനോദിൻ്റെ അച്ഛന്‍ വിനോദിനെ കസ്റ്റഡിയിലെടുത്തു.
ശനി രാവിലെ 9.55ന് ചെമ്മാന്മുക്കിലാണ് സംഭവം. കൊല്ലത്തു നിന്നു കുളത്തൂപ്പുഴയ്ക്കു പോയ വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസ് റോഡിലെ കുഴിയില്‍ വീണു.
സ്‌കൂട്ടറില്‍ പോകുകയായിരുന്ന വിനോദിൻ്റെ ദേഹത്ത് വെള്ളം തെറിച്ചു. പ്രകോപിതനായ വിനോദ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് ഊരി പലവട്ടം അടിച്ചു.
അടി തടഞ്ഞതിനെ തുടര്‍ന്നാണ് സുദര്‍ശനൻ്റെ വലതുകൈക്ക് പരിക്കേറ്റത്. സംഭവത്തില്‍ വിവിധ യൂണിറ്റുകളിലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിച്ചു.