
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി എന്ന പേരും, ലോഗോയും, ആനവണ്ടിയും അംഗീകരിച്ച് ലഭിച്ചതിന് പിന്നാലെ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടുമായി തുറന്ന പോരാട്ടത്തിനില്ലെന്ന് കെ.എസ്.ആര്‍.ടി.സി. എന്നാല്‍ ഡൊമൈന്റെ കാര്യത്തില്‍ വിട്ടുവീഴച്ച ചെയ്യില്ലെന്നും സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരിന്റെയും കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം.
ഒരു സ്പര്‍ദ്ധയ്ക്കും ഇടവരാതെ സെക്രട്ടറിമാര്‍ തലത്തിലും, ആവശ്യമെങ്കില്‍ മന്ത്രിമാര്‍ തലത്തിലും ചര്‍ച്ച നടത്തും. ഈ വിവരം ഔദ്യോഗികമായി കര്‍ണാടകയെ അറിയിക്കും. കെ.എസ്.ആര്‍.ടി.സി എന്ന ഡൊമയിന്റെ പേര് കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്‌സിന്റെ ഉത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സിക്ക് തന്നെ വേണമെന്ന ആവശ്യം കേരളം ശക്തമാക്കുന്നത്. ഓണ്‍ലൈനില്‍ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെ.എസ്.ആര്‍.ടി.സിക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ബിജുപ്രഭാകര്‍ പറഞ്ഞു
ഈ പോരാട്ടത്തിന് തുടക്കം കുറിച്ച അന്തരിച്ച മുന്‍ സി.എം.ഡി ആന്റണി ചാക്കോയോട് കെഎസ്ആര്‍ടിസി കടപ്പെട്ടിരിക്കുന്നു. നിയമപേരാട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സോണല്‍ ഓഫീസര്‍ ശശിധരന്‍, ഡെപ്യൂട്ടി ലോ ഓഫീസര്‍ പി.എന്‍. ഹേന, നോഡല്‍ ഓഫീസര്‍ സി.ജി പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സി.എം.ഡിമാര്‍ക്കും അഭിഭാഷകനായ അഡ്വ. വിസി ജോര്‍ജ്ജിനും ബിജു പ്രഭാകര്‍ അനുമോദിച്ചു