ടൂറിസ്റ്റ് ബസുകളിലെ അപകടം ഒഴിവാക്കാൻ വെള്ളയടിപ്പിച്ച സർക്കാർ കെഎസ്ആർടിസി ബസ്സുകൾ പുറത്തിറക്കുന്നത് വർണ്ണ ചിത്രങ്ങളുമായി; മന്ത്രിയുടെ മകന്റെ ഡിസൈനിൽ കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്

Spread the love

തിരുവനന്തപുരം:  അപകടമൊഴിവാക്കാൻ ടൂറിസ്റ്റ് ബസുകളിലെ ഗ്രാഫിക്‌സ് ഒഴിവാക്കി വെള്ളനിറം നിർബന്ധമാക്കിയ സർക്കാർ കെഎസ്ആർടിസി ബസുകൾ പുറത്തിറക്കുന്നത് വർണ്ണചിത്രങ്ങളുമായി. പുതിയ സ്ലീപ്പർ ബസുകളിലാണ് വമ്പൻ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുള്ളത്. ഇത്തരം ചിത്രങ്ങൾ ടൂറിസ്റ്റ് ബസുകളിൽ പതിച്ചപ്പോൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നായിരുന്നു ഗതാഗതവകുപ്പിന്റെ കണ്ടെത്തൽ. റോഡ്‌സുരക്ഷയിൽ സർക്കാരിന്റെ ഇരട്ട നിലപാട് ആക്ഷേപത്തിന് ഇടയാക്കുകയാണ്.

സ്വന്തം ബസുകൾക്ക് നിറം നൽകാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെങ്കിലും വമ്പൻ ചിത്രങ്ങൾ പതിക്കാൻ അനുവദിച്ചതിലെ പക്ഷപാതമാണ് ടൂറിസ്റ്റ് ബസ് ഉടമകൾ ചോദ്യം ചെയ്യുന്നത്. തങ്ങൾക്ക് ബാധകമായ റോഡ് സുരക്ഷാ മാനദണ്ഡം കെഎസ്ആർടിസിക്ക് ബാധകമല്ലേ എന്ന അവരുടെ ചോദ്യത്തിന് മുന്നിൽ മോട്ടോർവാഹനവകുപ്പ് നിശബ്ദത പാലിക്കുകയാണ്.

കെഎസ്ആർടിസിയിലെ ചിത്രങ്ങൾ അതിര് കടന്നെങ്കിലും ഗതാഗത മന്ത്രിയുടെ മകന്റെ രൂപകൽപന ആയതിനാൽ എതിർക്കാൻ മോട്ടോർ വാഹനവകുപ്പ് തയാറായിട്ടില്ല. ഇരട്ട നീതിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ടൂറിസ്റ്റ് ബസ് ഉടമകൾ. റോഡിലുള്ള മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിച്ച് അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോപിച്ചാണ് ടൂറിസ്റ്റ് ബസുകൾക്ക് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി വെള്ള നിറം നിർബന്ധമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ നിർദേശപ്രകാരമായിരുന്നു നടപടി.. 2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിന് ഇടക്കായ ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെയാണ് പിന്നാലെയാണ് റോഡ് സുരക്ഷ കണക്കിലെടുത്ത് കളർകോഡ് ഏർപ്പെടുത്തിയത്. ടൂറിസ്റ്റ് ബസുകളിലെ ഗ്രാഫിക്‌സുകൾ അതിര് വിടുന്നുവെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ.

പെട്ടെന്ന് കണ്ണിൽപെടുന്ന വെള്ളനിറം പതിച്ചാൽ അപകടം കുറയുമെന്ന വിശദീകരണമാണ് മോട്ടോർവാഹനവകുപ്പ് നൽകിയത്. രണ്ട് ലക്ഷം രൂപയിലധികം ചെലവിട്ട ഗ്രാഫിക്‌സുകളാണ് സർക്കാർ നിർബന്ധപ്രകാരം ഒരോ സ്വകാര്യബസിനും നീക്കം ചെയ്യേണ്ടിവന്നത്. പകരം വെള്ള പെയിന്റ് അടിക്കുന്നതിനും അരലക്ഷത്തിലേറെ ചെലവായി.ലോക്ഡൗൺ ഏൽപിച്ച സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം തിരിച്ചുകയറിവന്ന സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു നിറം മാറ്റം.

ഇതുകാരണം രണ്ടായിരത്തോളം ബസുകൾ സംസ്ഥാനത്തിന് പുറത്തേയ്ക്ക് വിറ്റുപോയി. ചിലർ മറ്റു സംസ്ഥാനങ്ങളിലേക്ക് പെർമിറ്റ് മാറ്റി. വൻതുക മുടക്കി ഓൾഇന്ത്യാടൂറിസ്റ്റ് പെർമിറ്റ് എടുത്ത് നിറം നിലനിർത്തിയവരുമുണ്ട്. ടൂറിസ്റ്റ് ബസുകൾക്ക് കളർകോഡ് ഏർപ്പെടുത്തിയത് പിൻവലിക്കാൻ അടുത്തിടെ ശ്രമം നടന്നെങ്കിലും ട്രാൻസ്‌പോർട്ട് അതോറിട്ടി തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

റോഡ് സുരക്ഷ ഇങ്ങനെ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന വിധത്തിൽ വാഹനങ്ങളിൽ ഗ്രാഫിക്‌സുകൾ പാടില്ലെന്നാണ് നിയമം. വാഹന നിർമാതാക്കളുടെ പുതിയ മോഡലുകൾക്ക് നിരത്തിൽ ഇറക്കാൻ അനുമതി നൽകുമ്പോൾ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ഇക്കാര്യം ഇക്കാര്യം ഉറപ്പുവരുത്താറുണ്ട്. ഫാക്ടറി നിർമിത ബസ് കോച്ചുകളിൽ കേന്ദ്രനിബന്ധന കൃത്യമായി പാലിക്കാറുണ്ട്. വമ്പൻ ഗ്രാഫിക്‌സുകൾ ഉപയോഗിക്കാറില്ല.