ജനുവരിയില്‍ മാത്രം ലഭിച്ചത് 6.18 കോടി; റെക്കോര്‍ഡ് വരുമാനവുമായി ചരിത്രം കുറിച്ച്‌ കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം; പ്രതിമാസ കലക്ഷൻ ആറ് കോടി കടക്കുന്നത് ഇതാദ്യം

Spread the love

തിരുവനന്തപുരം: ജനുവരിയില്‍ റെക്കോഡ് വരുമാനവുമായി ചരിത്രം കുറിച്ച്‌ കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം.

video
play-sharp-fill

29-ാം തിയതി വരെയുള്ള കണക്ക് പ്രകാരം ഈ മാസം ലഭിച്ചത് 6.18 കോടി രൂപയാണ്. പ്രതിമാസ കലക്ഷൻ 6 കോടി കടക്കുന്നത് ഇതാദ്യമായാണ്.

ജനുവരിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് തിരുവനന്തപുരത്ത് നിന്നാണ്. 1.14 കോടിയാണ് വരുമാനം. 2021ല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ബജറ്റ് ടൂറിസത്തിന് ലഭിച്ചത് 106 കോടി രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആര്‍ടിസിയുടെ അഭിമാന പദ്ധതികളിലൊന്നാണ് വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുള്ള ബജറ്റ് ടൂറിസം പദ്ധതി. കുറഞ്ഞ ചെലവില്‍ വിനോദയാത്ര ഒരുക്കുക എന്ന ലക്ഷ്യവുമായി കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്.

2021 നവംബറിലാണ്‌ ബജറ്റ്‌ ടൂറിസം സെല്ല്‌ ആരംഭിച്ചത്‌. ഓരോ വർഷം യാത്രക്കാരെ കൂടുതല്‍ ആകർഷിച്ചുവരികയാണ്‌.